Header Ads

  • Breaking News

    കീർത്തി സുരേഷ് വിവാഹിതയാകുന്നു;വരൻ പ്രമുഖ വ്യവസായിയെന്ന് സൂചന

    പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കീർത്തി സുരേഷ്. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. പ്രമുഖ വ്യവസായിയുമായ ഉള്ള കീർത്തി സുരേഷിന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വരനെ കുറിച്ചും വിവാഹ തീയതിയെ കുറിച്ചും ഒക്കെ ഉടൻതന്നെ അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
    താരത്തിന്റെ അച്ഛൻ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് താരം സമ്മതം മൂളുകയായിരുന്നു. കീർത്തി സുരേഷ് ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ കീർത്തി സുരേഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നയന്‍താര, മീന, ഖുശ്ബു എന്നിവരും നായികമാരായി എത്തുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്



    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad