ഒരു കോവിഡ് രോഗിക്ക്.വേണ്ടി സര്‍ക്കാര്‍ ഒരു ദിവസം മുടക്കുന്നത് 25,000 രൂപ
കൊറോണ ബാധിതരെ ചികിത്സിക്കാൻ സർക്കാരിന് വേണ്ടിവരുന്നത് കോടികൾ. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സ പൂർണമായും സൗജന്യമാണെങ്കിലും രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാൾക്ക് ദിവസം 20,000 രൂപമുതൽ 25,000 രൂപവരെ സർക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തൽ. രോഗം മൂർച്ഛിച്ചവരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുകയും വേണ്ടിവന്നാൽ ഇത് അരലക്ഷം കടക്കും.
ചിലവുകൾ ഇങ്ങനെ
സ്രവപരിശോധന: രോഗം സംശയിക്കുന്നവരുടെ സ്രവപരിശോധനയ്ക്ക് 4500 രൂപവരെ. പരിശോധനാ കിറ്റിന് മാത്രം 3000 രൂപ
ആംബുലൻസ്: രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതും സർക്കാർ ചെലവിലാണ്
പി.പി.ഇ. കിറ്റ്: ഐ.സി.യു.വിൽ നിയോഗിച്ചിട്ടുള്ള ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉപയോഗിക്കുന്ന സുരക്ഷാ കിറ്റിന് (പി.പി.ഇ.) 600 മുതൽ 1000 രൂപവരെയാണ് വില.
ആന്റിബയോട്ടിക്കുകൾ: രോഗലക്ഷണങ്ങൾക്ക് നൽകുന്ന ആന്റിബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയിൽ വിലവരുന്ന ആന്റിബയോട്ടിക്കുകളാണ് പലർക്കും നൽകേണ്ടിവരുന്നത്. മുറിവാടകയടക്കമുള്ള ചെലവ് കണക്കാക്കിയാൽ ചെലവ് ഇനിയുമേറും.
ഐ.സി.യു: രോഗം മൂർച്ഛിക്കുന്നവരെ വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു.വിലേക്കാണ് മാറ്റുന്നത്. മുഴുവൻ സംവിധാനങ്ങളുമുള്ള വെന്റിലേറ്റർ ഉപയോഗത്തിന് ദിവസം 20,000-25,000 രൂപവരെ ചില സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നുണ്ട്
ليست هناك تعليقات
إرسال تعليق