മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം ; മരണം 42,000 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലേറെ പേര്‍... !!
കൊവിഡ് മരണം 42,000 പിന്നിട്ടു
ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42,130 ആയി ഉയര്‍ന്നു. ലോകത്താകെ 857,850 കൊവിഡ് രോഗ ബാധിതരാണുള്ളത്. കൊവിഡ് സര്‍വ്വനാശം വിതക്കുന്ന ഇറ്റലിയില്‍ മരണം 12,428 ആയി ഉയര്‍ന്നു. സ്പെയിനില്‍ 8,464 പേര്‍ ഇതിനോടകം മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയില്‍ 3,883 പേര്‍ മരിച്ചു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3,305 ആളുകളാണ് ഇതുവരെ മരിച്ചത്.
ليست هناك تعليقات
إرسال تعليق