Header Ads

  • Breaking News

    ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 2 ജിബി അധിക ഡാറ്റ നൽകുന്നു

    ഇന്ത്യയിൽ സർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതുമുതൽ റിലയൻസ് ജിയോ വളരെ സജീവമായി ഉപയോക്താക്കൾക്കായി ഓഫറുകൾ നൽകുന്നുണ്ട്. പ്രീപെയ്ഡ്, ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കായി കമ്പനി നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോൾ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഓപ്പറേറ്റർ 2 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.

    കോംപ്ലിമെന്ററി ഓഫറായിട്ടാണ് ജിയോ 2 ജിബി അധിക ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത്. അധിക നിടാക്കാതെ ജിയോ ഡാറ്റ പായ്ക്ക് 2020 ഏപ്രിൽ 1 വരെ വാലിഡായിരിക്കും. പുതുതായി സമാരംഭിച്ച ഓഫർ സൌജന്യ കോളിംഗ് ആനുകൂല്യങ്ങളോടെയാണ് വരുന്നത്. കമ്പനി ഇതിനകം തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഡാറ്റ ക്രെഡിറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി ഉപയോക്താക്കൾ അവരുടെ ട്വിറ്റർ അക്കൌണ്ടിലൂടെ ഡാറ്റ ലഭിച്ചതായി അറിയിച്ചിട്ടുണ്ട്.

    എന്തായാലും ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 64 കെബിപിഎസായി കുറയും. നിങ്ങളിൽ ആർക്കെങ്കിലും അധിക ഡാറ്റ ലഭിക്കാതെയുണ്ടെങ്കിൽ നിങ്ങൾക്ക് മൈ ജിയോ അപ്ലിക്കേഷനിലെ മൈ പ്ലാൻസ് വിഭാഗം പരിശോധിക്കണം. ഈ പ്ലാൻ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. പ്ലാൻ കമ്പനിയുടെ ജിയോ സെലിബ്രേഷൻ പായ്ക്കിന് സമാനമാണ്.



    സൌജന്യ ഡാറ്റ കൂടാതെ ജിയോ ഒരു പുതിയ സേവനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ ഉപയോക്താക്കൾക്ക് അവരുടെ നമ്പറുകൾ അടുത്തുള്ള എടിഎമ്മുകളിൽ നിന്നും റീചാർജ് ചെയ്യാൻ കഴിയും. 90,000 എടിഎമ്മുകളിൽ നിന്ന് റീചാർജ് ചെയ്യാനുള്ള സംവിധാനം ഒരുക്കാനായി ജിയോ ഒമ്പത് ബാങ്കുകളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏതൊരു ടെലികോം ഓപ്പറേറ്ററും എടുക്കുന്നതിനെക്കാൾ വളരെ വലിയ സംരംഭമാണിത്. ലോക്ക്ഡൌൺ സമയത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമമാണ് ജിയോ നടത്തുന്നത്.

    ലോക്ക്ഡൌൺ കാലയളവിൽ ഉപയോക്താക്കൾക്കായി ബ്രോഡ്‌ബാൻഡ് പ്ലാനുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇവിടെ 10 എംബിപിഎസ് വേഗതയിൽ 100 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ജിയോ 251 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. 51 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്.

    മറ്റ് നെറ്റ്‌വർക്ക് കാരിയറുകളായ എയർടെൽ, വോഡഫോൺ എന്നിവയും ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം വോഡഫോൺ ഇരട്ടി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. 1.5 ജിബി ഡാറ്റ നൽകിയിരുന്ന വോഡാഫോൺ പ്ലാനുകളിൽ ഇപ്പോൾ 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad