Header Ads

  • Breaking News

    രജിത് സാർ എന്നന്നേക്കുമായി ബിഗ് ബോസ് വീടിന്റെ പുറത്തേക്കോ ? ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രോമോ വീഡിയോ പുറത്തിറങ്ങി [VIDEO]


    ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ്‍ ടുവില്‍ ഈ ആഴ്ച്ച നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഞെട്ടിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം എല്ലാം സോഷ്യല്‍ മീഡിയ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകള്‍ക്ക് സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു രണ്ട് ദിവസം മുൻപ് നടന്നത്. കാരണം ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ മനപ്പൂര്‍വം ഉപദ്രവിച്ചു എന്ന പരാതിയില്‍ താരത്തെ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളകു പൊടി തേച്ചു കൊടുക്കുകയാണ് രജിത് ചെയ്തിരുന്നത്.
    പിന്നീട് രെജിത്തിനെ ഒരു ദിവസത്തെ എപ്പിസോഡിൽ പോലും കാണിച്ചിട്ടില്ലായിരുന്നു. ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ ഇതിന് ഒരു തീരുമാനം വരുമെന്ന പ്രതീക്ഷയിലായിരുന്നു രജിത് സാറിന്റെ ആരാധകർ. മോഹൻലാൽ പങ്കെടുക്കുന്ന വീക്കെൻഡ് എപ്പിസോഡിൽ ആണ് എവിക്ഷൻ അടക്കമുള്ള കാര്യങ്ങളുടെ വിധി നിർണയിക്കുന്നത്. ഇപ്പോൾ മോഹന്‍ലാലിനൊപ്പം രജിത് നില്‍ക്കുന്ന പ്രൊമോ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. അക്ഷന്തവ്യമായ തെറ്റാണ് താന്‍ ചെയ്തതെന്നും പശ്ചാതപിക്കുന്നുവെന്ന് രജിത് പറയുന്നതായും വിഡിയോയിലുണ്ട്. ബിഗ് ബോസിന്റെ നിര്‍ദേശം ഇതിനു പിന്നിലുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതും പ്രൊമോയില്‍ കാണാം. രേഷ്മയോട് മാപ്പ് ചോദിച്ച്‌ പോണമെന്നാണ് കരുതുന്നത് എന്ന് രജിത് പറയുന്നുണ്ട്. രജിത് അകത്തേക്കാണോ പുറത്തേക്കാണോ പോകുന്നത് എന്നറിയാൻ രാത്രി വരെ കാത്തിരിക്കുകയാണ് പ്രേക്ഷക ലക്ഷങ്ങൾ.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad