കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിക്കൊപ്പം യാത്ര ചെയ്തവരില്‍ കാസര്‍കോഡുകാര്‍
കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര്‍ കാസര്‍കോഡുകാര്‍. ഇവരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം ദുബായില്‍ നിന്നും മാര്‍ച്ച് 5ന് സ്പൈസ് ജെറ്റിന്റെ എസ്.ജി-54 വിമാനത്തില്‍ നാട്ടിലേക്ക് എത്തിയവരാണ് ഇവര്‍. ഇയാള്‍ക്കൊപ്പം എത്തിയ ഒരാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരായി. കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി അടക്കം നാലുപേരെയാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق