Header Ads

  • Breaking News

    അച്ഛനെ പോലെ തന്നെ മകനും;പൃഥ്വിരാജിന്റെയും സുകുമാരന്റെയും സാമ്യമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ


    നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഒടുവിലായി ചെയ്ത ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ വൻ വിജയമാക്കി തീർത്ത് ഇപ്പോൾ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി താരം ജോർദാനിൽ ആണ്. ഇതിനിടയിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. ഭർതൃപിതാവ് സുകുമാരന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അച്ഛനെ പോലെ തന്നെയാണ് മകനും എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

    ദ സുകുമാരന്‍സ്, അച്ഛന്‍ ആന്‍ഡ് മകന്‍, മിസിങ് നജീബ് ഹൂ ഈസ് ഷൂട്ടിംഗ് ഇന്‍ ജോര്‍ദാന്‍ എന്ന ഹാഷ്ടാഗുകളും ഫോട്ടോയ്‌ക്കൊപ്പം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. സുകുമാരന്റെ ഡയലോഗുകളിൽ ഒന്നായ അയ്യോ പാവം എന്നും അച്ഛനെ പോലെ തന്നെയുണ്ട് മകൻ എന്നും ചിലർ കുറിച്ചിട്ടുണ്ട്. ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കുന്നത്. തന്റെ സ്വപ്ന ചിത്രമായ ആടുജീവിതത്തിനു വേണ്ടി 30 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad