കൊവിഡ് വൈറസ് ബാധയിൽ ലോകത്ത് ആദ്യ ശിശു മരണം
ലോകത്തെ ആശങ്കയിലാഴ്‍ത്തി പകരുന്ന കൊവിഡ് വൈറസ് ബാധയിൽ അമേരിക്കയിൽ പിഞ്ചു കുഞ്ഞ് മരിച്ചു. ശനിയാഴ്ച ഇല്ലിനോയിലെ ചിക്കാഗോയിലാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് വൈറസ് ബാധ മൂലമുള്ള ആദ്യ ശിശു മരണമാണിത്. നേരത്തെ കാലിഫോർണിയയിൽ കൗമാരക്കാരനും ഫ്രാൻസിൽ 16 വയസ്സുള്ള പെൺകുട്ടിയും മരിച്ചിരുന്നു. അതേസമയം അമേരിക്കയിൽ വൈറസ് ബാധിതരുടെ ഒരു ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 515പേരാണ് മരിച്ചത്.
ليست هناك تعليقات
إرسال تعليق