Header Ads

  • Breaking News

    വീട് പോലീസ് അടിച്ചു തകർത്തതായി വാട്സാപ്പിൽ വ്യാജ പ്രചാരണം പള്ളിക്കര പഞ്ചായത്ത് മെമ്പർ ഷക്കീലബഷീർ അറസ്റ്റിൽ


    പള്ളിക്കര: 
    കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാഞ്ജയ്ക്കിടയിൽ
    പോലീസ് വീട് അടിച്ചു തകർത്തതായി വാട്സാപ്പ് വഴി

    വ്യാജ പ്രചാരണം അയച്ച പഞ്ചായത്ത് മെമ്പറെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.ലീഗ് പ്രവർത്തകയും
    പള്ളിക്കര പഞ്ചായത്ത് മെമ്പറുമായ ബേക്കൽ മൗവ്വലിലെ ഷക്കീല ബഷീറിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തത്.
    ലോക്ക് ഡൗൺ അവഗണിച്ച് കഴിഞ്ഞ ദിവസം വൈകിട്ട് 5 ന് ശേഷവും മൗവ്വലിൽ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബേക്കൽ പൊലീസ് എത്തിയിരുന്നു. അനാവശ്യമായി നൽകുന്ന ആള്‍ക്കാരോട് വീടുകളിലേക്ക് പോകാൻ പൊലീസ് അവശ്യപ്പെട്ടു. ഈ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാകാതെ കൂട്ടം കൂടി നിന്നവരെ ഓടിച്ചു. ഇതിനെ തുടർന്നാണ് പഞ്ചായത്തംഗം പൊലീസിനെതിരെ ലഹള ഉണ്ടാക്കും വിധം വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad