കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചുവെന്ന് വ്യാജവാർത്ത !!! വ്യാജവാർത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങി പോലീസ്

കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു എന്ന പേരിൽ വ്യാജ വാർത്ത പുറത്ത് വിട്ടതിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങി കേരള പൊലീസ്. സമീർ എന്ന വ്യക്തിയാണ് മോഹൻലാലിന്റെ ഒരു ചിത്രത്തിലെ ഒരു രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയത്. കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പികരുത് എന്ന് നേരത്തെ സർക്കാർ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ മോഹൻലാൽ ഫാൻസും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ഫാൻസിന്റെ ആവശ്യം. മോഹൻലാൽ ഫാൻസ് സ്റ്റേറ്റ് സെക്രട്ടറി വിമൽ കുമാറിന്റെ പോസ്റ്റ് വായിക്കാം :
ഇയാളുടെ പേര് സമീര്‍. 7025878710 അയാളുടെ ഫോൺ നമ്പർ ആണ്.
മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി
“തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു” എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

ليست هناك تعليقات
إرسال تعليق