Header Ads

  • Breaking News

    വനിത സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ താത്കാലിക നിയമനം



    തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ബാലചികിത്സാ വിഭാഗവും ശിശുക്ഷേമ സമിതിയും സംയുക്തമായി ദേശീയ ആയുഷ്മാന്‍ മിഷന്റെ ഫണ്ട് വിനിയോഗിച്ച്‌ നടപ്പിലാക്കുന്ന കൗമാരഭൃത്യം പ്രോജക്ടിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ വനിത സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററെ നിയമിക്കുന്നു. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍/ ലേണിംഗ് ഡിസെബിലിറ്റിയില്‍ ബി.എഡ് ഉള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
    കുട്ടികളുടെ പരിചരണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
    വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം 11ന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad