Header Ads

  • Breaking News

    കൊറോണയിൽ പകച്ച് സിനിമാലോകവും? മരക്കാർ, മാസ്റ്റർ റിലീസുകൾ ഭീതിയിലോ?



    കൊറോണ ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ സിനിമാലോകവും ഭീതിയിലാണ്. ഭയാനകമായ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധിയിൽ ഇതിനകം നിരവധി ആളുകൾ മരിക്കുകയും അതിലേറെ പേർ ചികിത്സയിലുമാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനോടൊപ്പം തന്നെ സിനിമാലോകവും ഭയത്തിലാഴ്ന്നുക്കൊണ്ടിരിക്കുകയാണ്. അടുത്ത് വരുന്ന രണ്ടു വമ്പൻ റിലീസുകളായ മരക്കാറിനെയും മാസ്റ്ററിനേയും കൊറോണ ഭീതി കീഴടക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാലോകം. രണ്ടു ചിത്രങ്ങളുടെയും ഇന്ത്യയിലെ റിലീസിന് പ്രശ്നമൊന്നും ഇല്ലെങ്കിൽ തന്നെയും വേൾഡ് വൈഡ് റിലീസ് അനിശ്ചിതത്വത്തിലാണ്. അതിനാൽ തന്നെ റിലീസ് നീട്ടിവെച്ചേക്കാം എന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
    മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാർ താരനിരയുടെ കാര്യത്തിലും സമ്പൽസമൃദ്ധമാണ്. മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ ഉള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്റർടൈന്മെന്റ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മാർച്ച് 26നാണ് തീയറ്ററുകളിൽ എത്തുന്നത്.
    കൈദിക്ക് ശേഷം ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന വിജയ് നായകനാകുന്ന ചിത്രമാണ് മാസ്റ്റർ. വിജയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നാളുകൾ ഏറെ സംഭവ ബഹുലമായിരുന്നു. ആദായനികുതി വകുപ്പിന്റെ റെയ്ഡും മറ്റുമായി ചിത്രം വാർത്തകളിൽ ഏറെ ഇടം പിടിച്ചിരുന്നു. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിൽ 9ന് ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad