കണ്ണൂരിൽ സ്ഥിതി ആശങ്കാജനകം: കൊവിഡ് വീണ്ടും സ്ഥിരീകരിച്ചത് പ്രവാസികൾക്ക്
കണ്ണൂരിൽ ഇതുവരെയായി കൊവിഡ് സ്ഥിരീകരിച്ചത് 27 പേരായി ഉയർന്നതോടെ സ്ഥിതിഗതികൾ ആശങ്കയിലായി മൊകേരി സ്വദേശിയായ 25 കാരനും ശിവപുരം സ്വദേശിയായ 55 കാരനുമാണ് ഇന്നലെ കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൊകേരി സ്വദേശി മാർച്ച് 22 ന് ദുബായിൽ നിന്നും കാർ മാർഗ്ഗം അബുദാബിയിലെത്തുകയും അവിടെ നിന്നും എത്തിഹാദ് എയർവേയ്സിന്റെ വിമാന മാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തുകയും ചെയ്തു. അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ സ്വദേശമായ മൊകേരിയിൽ എത്തി. 23ന് നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹത്തെ 108 ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപ്രതിയിലെത്തിച്ച് സവപരിശോധനയ്ക്ക് വിധേയനാക്കി.
ليست هناك تعليقات
إرسال تعليق