വ്യാജ വാട്‌സാപ് സന്ദേശം: ഒരാൾ കൂടി അറസ്റ്റിൽ
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ കേസിൽ എടവണ്ണയിൽ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോൺഗ്രസ്മുന്‍ മണ്ഡലം പ്രസിഡന്റ് ഷരീഫാണ് അറസ്റ്റിലായത്. കേസില്‍ ഇന്നലെ അറസ്റ്റിലായ അലി ഷാക്കിറിനോട് വ്യാജ സന്ദേശം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത് ഷരീഫാണെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂരില്‍ നിന്ന് അടുത്ത ദിവസം ട്രെയിന്‍ ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാമെന്നുമാണ് വാട്‌സ്ആപ്പ് ശബ്ദസന്ദേശമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.
ليست هناك تعليقات
إرسال تعليق