Header Ads

  • Breaking News

    മരയ്ക്കാർ ട്രെയ്‌ലർ കണ്ട് മോഹൻലാലിനോടുള്ള ആരാധന വീണ്ടും വർധിക്കുന്നു;മനസ്സ് തുറന്ന് അമിതാഭ് ബച്ചൻ


    മോഹൻലാൽ ആരാധകരും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം മാർച്ച് 26ന് തിയറ്ററുകളിലെത്തും. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവാണ് മോഹൻലാൽ എന്നും ഇത്ര സ്വാഭാവികമായി അഭിനയിക്കുന്ന മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ വേറെ ഇല്ല എന്നും മോഹൻലാലിനെ പറ്റി വിശേഷിപ്പിച്ചിട്ടുള്ള ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ മരയ്ക്കാർ എന്ന ചിത്രത്തിന്റെ ടീസർ കണ്ടതിനുശേഷം മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. മോഹൻലാൽ തന്നോട് മരയ്ക്കാറിന്റെ ടീസർ ഒന്ന് കാണാമോ എന്ന് ചോദിച്ചു എന്നും അത് കണ്ടതിനുശേഷം അദ്ദേഹത്തോടുള്ള ആരാധന വർദ്ധിക്കുകയാണ് ചെയ്തതെന്നും അമിതാഭ് ബച്ചൻ പറയുന്നു.

    അമിതാഭ് ബച്ചനൊപ്പം മലയാളം ഹിന്ദി എന്നീ ഭാഷകളിൽ ഉള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ. അമിതാഭ് ബച്ചൻ അഭിനയിച്ച മലയാള സിനിമയായ കാണ്ഡഹാറിൽ മോഹൻലാലായിരുന്നു നായകനായെത്തിയത്. താരത്തോട് ഉള്ള പ്രത്യേക സ്നേഹത്തെ വിലയിരുത്തി കാണ്ഡഹാറിൽ അഭിനയിച്ചതിന് അമിതാബച്ചൻ യാതൊരു പ്രതിഫലത്തുകയും വാങ്ങിച്ചില്ല. നിരവധി താരങ്ങളാണ് മരയ്ക്കാർ ട്രെയിലർ ഷെയർ ചെയ്തിരിക്കുന്നത്. അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, റാം ചരൺ, യാഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, നാഗാർജുന, ശില്പ ഷെട്ടി, ശ്രിയ റെഡ്‌ഡി, കെ വി ആനന്ദ്, പി സി ശ്രീറാം, രാജ്പാൽ യാദവ്, അമിതാബ് ബച്ചൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ താരങ്ങൾ ഈ ട്രൈലെർ ഷെയർ ചെയ്തു

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad