തലശേരിയിൽ സി.പി.എമ്മുകാർക്ക് നേരെ അക്രമം ; ഒരാൾക്ക് വെട്ടേറ്റു
തലശേരി മാടപ്പീടിക പാറയിൽ കൂലോത്ത് ഭഗവതി ക്ഷേത്രം ഉത്സവത്തിനിടെ സി പി എമ്മുകാർക്ക് നേരെ അക്രമം. ഒരാൾക്ക് വെട്ടേറ്റു.പി. അശ്വിനാണ് വെട്ടേറ്റത്. അശ്വിൻ്റെ സുഹൃത്തുക്കളായ കൊളശ്ശേരിയിലെ ബൈജു, ശാരന്ത് എന്നിവർക്ക് മർദ്ദനമേറ്റു. അശ്വിൻ്റെ വീടിനു മുന്നിൽ ബി.ജെ.പി ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനിടയിൽ ബി.ജെ.പി പ്രവർത്തകൻ വടിവാൾ വീശുകയും തുടർന്ന് അശ്വിന് പരിക്കേൽക്കുകയുമായിരുന്നു. മറ്റ് രണ്ട് പേരെയും ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതി.
ليست هناك تعليقات
إرسال تعليق