കൊറോണയ്ക്കിടയിലോ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ? രേഷ്മയ്ക്കെതിരെ വീണ്ടും സൈബർ ആക്രമണം

മോഹൻലാൽ അവതാരകനായി എത്തി മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ 2. അതിലെ ശക്തയായ ഒരു പോരാളിയായിരുന്നു രേഷ്മ. മോഡലിംഗ് താരവും ഇംഗ്ലീഷ് അധ്യാപികയുമായ രേഷ്മയെ ലോകമറിയുന്നത് ബിഗ്ബോസിലൂടെയാണ്. രേഷ്മയും രജിതകുമാറും തമ്മിലുള്ള വിഷയം ഏറെ ചർച്ചാവിഷയമായിരുന്നു. എല്ലാവരും അവിടെ ഗ്യാങ്ങുകൾ ആയി കളിച്ചപ്പോൾ ഒറ്റയ്ക്ക് നിന്ന് കളിക്കുവാൻ ധൈര്യം കാണിച്ച മത്സരാർത്ഥി ആണ് രേഷ്മ.

ഒരു ടാസ്കിനിടെ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേക്കുകയും അതിന്റെ ഭാഗമായി രജിത്ത് വീടിനുള്ളിലേക്ക് വരണ്ട എന്ന നിലപാട് രേഷ്മ എടുക്കുകയും ചെയ്തു. പുറത്ത് വലിയ തരത്തിലുള്ള പിന്തുണ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു രജിത് കുമാർ. അദ്ദേഹത്തെ പുറത്താക്കിയത് രേഷ്മക്കെതിരെ നിരവധി സൈബർ ആക്രമണത്തിന് കാരണമാക്കി. ഇപ്പോൾ രേഷ്മ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചില ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉയരുകയാണ്. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് രേഷ്മ പുറത്തുവിട്ടത്. ലോകം മുഴുവൻ കൊറോണ വയറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഇത്തരം വിനോദ പ്രവൃത്തികളിൽ ഏർപ്പെടുന്നത് നല്ല കാര്യമാണോ എന്ന തരത്തിലാണ് ചോദ്യങ്ങൾ ഉയരുന്നത്.


ليست هناك تعليقات
إرسال تعليق