Header Ads

  • Breaking News

    ആദ്യം നിഖിതയുടെ വീട്ടിൽ എതിർപ്പുണ്ടായിരുന്നു; പതിനൊന്നാം ക്ലാസ് മുതൽ ഉള്ള പ്രണയകഥ വെളിപ്പെടുത്തി അർജുൻ അശോകൻ


    ഹരിശ്രീ അശോകനെയും മകൻ അർജുൻ അശോകനെയും ആരാധകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ക്യാരക്ടർ റോളുകൾ മാത്രം ചെയ്തുകൊണ്ടിരുന്ന അർജുൻ അശോകൻ ഇപ്പോൾ നായകനായി എത്തുകയാണ്. അതിന്റെ ത്രില്ലിൽ ആണ് താരം. സന്തോഷ്‌ എച്ചിക്കാനം രചന നിര്‍വഹിച്ച്‌ ദിലീപിന്റെ സഹോദരന്‍ അനൂപ്‌ സംവിധാനം ചെയ്യുന്ന തട്ടശ്ശേരിക്കൂട്ടം എന്ന സിനിമയിലാണ് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്നത്. അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും തന്റെ ജീവിത സഖിയെ കുറിച്ചും തുറന്നുപറയുകയാണ് അർജുൻ അശോകൻ.

    ഭാര്യയുടെ പേര് നിഖിത എന്നാണ്. പതിനൊന്നാം ക്ലാസ് മുതൽ ഇരുവരും തമ്മിൽ ഒമ്പത് വർഷത്തെ പ്രണയമായിരുന്നു എന്നും ആദ്യം നിഖിതിയുടെ വീട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് തണുത്തു എന്നും താരം പറയുന്നു. ബിടെക് സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് വിവാഹത്തിനുള്ള പച്ചക്കൊടി 2 വീട്ടിൽ നിന്നും ലഭിച്ചത്. പിന്നീട് തന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ വന്നു എന്നും താരം പറയുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും പക്ഷേ അത് സ്വകാര്യതയെ ബാധിച്ചു തുടങ്ങി എന്നും താരം പറയുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad