എസ്.എഫ്.ഐ. ഇടുക്കി ജില്ലാ മുൻ സെക്രട്ടറിയും സി.പി.എം മൂന്നാർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജൻ മാത്യു അന്തരിച്ചു
എസ്.എഫ്.ഐ. ഇടുക്കി ജില്ലാ മുൻസെക്രട്ടറിയും സി.പി.എം. മൂന്നാർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജൻ മാത്യു (35) അന്തരിച്ചു. എട്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ അരയ്ക്കുതാഴെ തളർന്ന് വീട്ടിൽ കഴിയുകയായിരുന്നു.
രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനേത്തുടർന്നാണ് കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
ليست هناك تعليقات
إرسال تعليق