Header Ads

  • Breaking News

    മദ്യം കിട്ടാത്തതിനാല്‍ വീണ്ടും ആത്മഹത്യ; മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചു


    കൊച്ചി:
    മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് എറണാകുളം അമ്പലമേട്ടില്‍ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചു. പെരിങ്ങാല ചായിക്കാര മുരളി (45) യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മകനും വീട്ടില്‍ നിന്നും ഒരു വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റയ്ക്കായിരുന്നു താമസം. കൂലി പണിക്കാരനാണ്. വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയില്‍ നിന്നും നടന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തന്‍കുരിശ് ബെവ്കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് തിരിച്ചെത്തി ആയ്യൂര്‍വേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാന്‍ ആരും തയ്യാറായില്ല. വൈകിട്ട് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad