തലശ്ശേരി ഡൗൺ ടൗൺ മാളിൽ തീപിടിത്തം. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. തീ ആളിപ്പടരും മുൻപേ തലശേരി യൂണിറ്റിൽ നിന്നുമെത്തിയ ഫയർ ഫോഴ്‌സ് തീയണക്കാൻ തുടങ്ങിയതിനാൽ കൂടുതൽ പടരുന്നത് തടയാൻ സാധിച്ചു. ചെറിയ തീപിടുത്തം, കൂടുതൽ വ്യാപിക്കുമോ എന്ന ഭയത്താൽ പാനൂർ, കൂത്തുപറമ്പ് യൂണിറ്റുകളിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. രാത്രി 10:50 ഓടെയാണ് തീപിടിത്തമുണ്ടായത്
ليست هناك تعليقات
إرسال تعليق