വാഹനപരിശോധനയ്ക്കിടെ പരിയാരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ
പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മുടിക്കാനാത്ത് വച്ച് വാഹനപരിശോധനക്കിടയില്‍യിൽ 160ഗ്രാമോളം വരുന്ന 15 പാക്കറ്റ് കഞ്ചാവ് പരിയാരം സബ്ബ് ഇന്‍സ്പെക്ടര്‍ ബാബുമോനും സംഘവും പിടികൂടി. കുണ്ടപ്പാറ സ്വദേശി ആൽബിൻ ആണ് പോലീസ് പിടിയിലായത്. വില്പ്പനക്കായി മുടിക്കാനം വഴി കൊണ്ടുവന്നതാണു കഞ്ചാവ്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്മാരായ മോഹനൻ, പ്രജീഷ് രാമചന്ദ്രൻ,സിവില്‍ പോലീസ് ഓഫീസര്‍ ഷാജിഷ, രവീന്ദ്രന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق