മലപ്പുറത്ത് 6280 പേർ നിരീക്ഷണത്തിൽ
കൊവിഡ് 19 പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയില്‍ 6,280 പേര്‍ നിരീക്ഷണത്തില്‍. 6,266 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും 7 പേര്‍ കൊവിഡ് കെയര്‍ സെന്ററിലുമാണ്. ഇന്നു മുതല്‍ 1,527 പേര്‍ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനയ്ക്കയച്ച 304 സാമ്പിളുകളില്‍ 280 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.
ليست هناك تعليقات
إرسال تعليق