മാഡം തുസാഡ്‌സിൽ മെഴുകു പ്രതിമ സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യൻ നായികയായി കാജൽ അഗർവാൾ [PHOTOS]

ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ്. വിജയ്, അജിത്, സൂര്യ എന്നിങ്ങനെ തമിഴ് ഇൻഡസ്ട്രിയിലെ ഒട്ടു മിക്ക നായകന്മാർക്കൊപ്പവും കാജൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിംഗപ്പൂരിലെ മാഡം തുസാഡ്‌സിൽ മെഴുകു പ്രതിമ സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യൻ നായികയായി തീർന്നിരിക്കുകയാണ് കാജൽ അഗർവാൾ.
തന്റെ കുടുംബാംഗങ്ങളോടൊപ്പം മെഴുകു പ്രതിമ പൊതുജനത്തിന് സമർപ്പിച്ച താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ബോളിവുഡ് താരറാണികളായ പ്രിയങ്ക ചോപ്രക്കും ദീപിക പദുക്കോണിനും ഇത്തരത്തിൽ മെഴുകുപ്രതിമകളുണ്ട്. തന്റെ ഹോളിവുഡ് ചിത്രമായ മോസഗള്ളു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സിംഗപ്പൂരിലാണ് താരമിപ്പോൾ. അതിന് ശേഷം ശങ്കർ ഒരുക്കുന്ന കമൽഹാസൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2ൽ താരം ജോയിൻ ചെയ്യും. വളരെ പ്രായമായ ഒരു മുത്തശ്ശിയുടെ റോളാണ് കാജൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അതിനായി ആയോധന കലകളും താരം പരിശീലിക്കുന്നുണ്ട്.

ليست هناك تعليقات
إرسال تعليق