തളിപ്പറമ്പില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടികൂടി
തളിപ്പറമ്പ്:
തളിപ്പറമ്പ് നഗരസഭാ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
മന്നയിലെ അറേബ്യന്‍ ഹോട്ടല്‍, ഹോട്ടല്‍ ഫുഡ് പാലസ്, ഫുഡ് ലാന്റ്, എം എസ് ഹോട്ട് ആന്റ് കൂള്‍, തറവാട് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ചപ്പാത്തി, ചോറ്, ചിക്കന്‍, ബീഫ്, അച്ചാര്‍ തുടങ്ങിയവ പിടിച്ചെടുത്തത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.ബൈജു, ജെ.എച്ച്.ഐമാരായ എസ്.അബ്ദുള്‍ റഹ്മാന്, എന്‍.രാഖി എന്നിവരും റെയിഡില്‍ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق