Header Ads

  • Breaking News

    സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാളവിക മോഹനന്റെ ഫോട്ടോഷൂട്ട് [PHOTOS]


    ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്‍. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തില പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്റർ എന്ന ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്.
    ഗ്ലാമറസ് ലുക്കിൽ എത്തിയ മാളവികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ആമസോൺ ഫിലിം ഫെയറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണിത്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്ക് വെച്ചത്. സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ് ചെയ്തിരിക്കുന്നത്. മുന്‍പും നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നേരത്തെ ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുളള വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്ന താരമാണ് മാളവിക. നടിയുടെ റാംപ് വാക്ക് ചിത്രങ്ങളും വീഡിയോകളും അടുത്തിടെ തരംഗമായിരുന്നു.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad