പോലീസ് സ്റ്റേഷനില്‍ വച്ച് എസ്.ഐയെ ആക്രമിച്ച പ്രതി അറസ്റ്റില്‍
വളപട്ടണം:
പരാതി അന്വേഷിക്കാന്‍ വളപട്ടണം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പ്രതി എസ്.ഐയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി തുരുത്തിയിലെ നിഷില്‍ കുമാറി (50) നെയാണ് എസ്.ഐ മോഹനനെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തിയ പരാതി അന്വേഷിക്കുന്നതിനായി പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതി സ്റ്റേഷനില്‍ വെച്ച് പരാതിക്കാരിയായ കുട്ടിയുടെ അമ്മയെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐയെ ആക്രമിച്ചത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ليست هناك تعليقات
إرسال تعليق