Header Ads

  • Breaking News

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്ബതികള്‍ മരിച്ച നിലയില്‍



    വീടിനുള്ളില്‍ ദമ്ബതികളെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്നിലാണ് സംഭവം.മുഴക്കുന്ന് സ്വദേശി മോഹന്‍ദാസ്(53) ഭാര്യ ജ്യോതി(43) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തൂങ്ങി മരിച്ചനിലയിലും ഭാര്യ തറയില്‍ വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.രാവിലെ വീട് തുറക്കാത്തത് - ശ്രദ്ധയിൽപ്പെട്ട ബന്ധു തിരക്കിയെത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടത് . ഉടൻ ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു . അതെ സമയം ഭാര്യ ജ്യോതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം , മോഹൻദാസ് മദ്യപിച്ചെത്തി ജ്യോതി യുമായി വഴക്ക് പതിവായിരുന്നുവെന്നും ചില സാമ്പത്തികൾ പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു . സംഭവത്തിൽ പോലീസ് - അന്വേഷണം ആരംഭിച്ചു .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad