Header Ads

  • Breaking News

    മര്യാദയ്ക്ക് പെരുമാറൂ !!! അനുവാദമില്ലാതെ ചിത്രമെടുത്ത ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത


    തെന്നിന്ത്യയിലെ മുന്‍ നിര യുവ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് സാമന്ത അക്കിനേനി. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താര മൂല്യമുള്ള നിരവധി കഥാപാത്രങ്ങള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള താരം കൂടിയാണ് സാമന്ത. എപ്പോഴും ചിരിച്ചു സന്തോഷത്തോടെ ഇരിക്കുന്ന സാമന്തയുടെ ദേഷ്യപ്പെട്ട മുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കാണുന്നത്.

    ആരാധകരോട് ദേഷ്യപ്പെടുന്ന സാമന്തയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ഷേത്ര ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച ആരാധകനോട് താരം ദേഷ്യപ്പെട്ട് സംസാരിക്കുന്നത.് അനുവാദമില്ലാതെ ചിത്രമെടുക്കരുതെന്ന് താക്കീതും നല്‍കുന്നുണ്ട്. വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

    ഇന്നലെ ശിവരാത്രിനാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു സാമന്ത. ഈ വേളയിലാണ് ഒരാള്‍ ഓടി വരികയും തന്നെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് .പൊതു സ്ഥലങ്ങളില്‍ താരങ്ങള്‍ പലപ്പോഴും അനുഭവിക്കുന്ന കാര്യമാണ് ഇത് എന്നും താരങ്ങള്‍ക്ക് ഒരു പ്രൈവസി പലയിടത്തുനിന്നും കിട്ടാറില്ല എന്നും ജനങ്ങള്‍ പക്വതയില്ലാത്ത പെരുമാറരുതെന്നും ആരാധകര്‍ കമന്റുകളില്‍ അറിയിക്കുന്നുണ്ട്.

     

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad