കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാന്‍ കര്‍മപദ്ധതി; സര്‍ക്കാര്‍ ഹൈക്കോടതിയോട്

കോതമംഗലം: ചെറിയപള്ളി ഏറ്റെടുക്കാന്‍ കര്‍മപദ്ധതിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിധി നടപ്പാക്കാന്‍ ഒരുങ്ങുന്നെങ്കില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കേണ്ട ആവശ്യമെന്തെന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിശദമായ വാദംകേള്‍ക്കും. ജസ്റ്റീസ് പി.ബി.സുരേഷ്കുമാര്‍ കഴിഞ്ഞദിവസം കലക്ടറെ വിളിച്ചുവരുത്തി വിധി നടപ്പാക്കാത്തതിലുള്ള അതൃപ്തി അറിയിച്ചിരുന്നു. വിധിനടപ്പാക്കാന്‍ സര്‍ക്കാരിനാകുന്നില്ലെങ്കില്‍ നേരിട്ട് നടപടി സ്വീകരിക്കുമന്നും കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
ليست هناك تعليقات
إرسال تعليق