കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു

കോട്ടയം: പുന്നത്തുറയിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. അയർക്കുന്നം പൂവത്താനം ഷാജു, മഴുവഞ്ചേരി കാലായിൽ ജോയി എന്നിവരാണ് മരിച്ചത്. പാണ്ടശേരി ശശിധരന്റെ വീട്ടിലെ കിണർ നിർമാണത്തിനിടെ പതിനൊന്നരയോടെയായിരുന്നു അപകടം. കിണറിൽ റിംഗ് ഇറക്കുന്നതിനായുള്ള ജോലികൾ പുരോഗമിക്കവെ മുകൾതട്ടിൽ നിന്ന് മണ്ണ് ഇരുവരുടെയും ശരീരത്തിലേക്ക് ഇടിഞ്ഞുവീണു. 20 അടിയിലേറെ താഴ്ചയിൽ അകപ്പെട്ട ഇരുവരേയും ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിക്കാനായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
ليست هناك تعليقات
إرسال تعليق