Header Ads

  • Breaking News

    താരത്തിളക്കത്തിൽ നടി ഭാമയുടെ വെഡിങ് റിസപ്‌ഷൻ; വീഡിയോ കാണാം


    അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ലളിതമായ ചടങ്ങില്‍ ഇന്നലെ രാവിലെയായിരുന്നു ഭാമയുടെ കഴുത്തില്‍ അരുണ്‍ താലി കെട്ടിയത്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആണെന്നും താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് തങ്ങള്‍ പ്രണയിച്ചിരുന്നത് എന്നും താരം പറഞ്ഞിരുന്നു. കാനഡയിലാണ് അരുണ്‍ പഠിച്ചതെല്ലാം, ബിസിനസ്സുകാരനാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ നായികയായാണ് ഭാമ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി താരം തിളങ്ങിയിട്ടുണ്ട്. ഇവര്‍ വിവാഹിതരായാല്‍, വണ്‍ വേടിക്കറ്റ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അഭിനയിച്ചിരുന്നു. താരത്തിന്റെ വെഡിങ് റിസപ്‌ഷൻ ചിത്രങ്ങൾ കാണാം.


    2016ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും സിനിമയിലേക്ക് പിന്നീട് കടന്നു വന്നിരുന്നില്ല. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നുണ്ട്. താരത്തിന് ആശംസയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad