Header Ads

  • Breaking News

    വിദ്യാർത്ഥിയെ നിർബന്ധിച്ച് സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിച്ച് അപമാനിച്ചു ! ടോവിനോ തോമസിനെതിരെ വിദ്യാർത്ഥി സംഘടന നിയമനടപടിക്ക്



    മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിയിൽ ടോവിനോ തോമസ് പ്രസംഗിക്കവേ കൂവിയ ഒരു വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് മൈക്കിലൂടെ കൂവിപിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തിയിരിക്കുകയാണ്. നാളെ പൊലീസിൽ പരാതി നൽകുമെനാണ്‌ കെഎസ്‍യു നേതൃത്വം അറിയിച്ചിരിക്കുന്നത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചത്.
    സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയതിനുശേഷം മൈക്കിലൂടെ കൂവാൻ ആവശ്യപ്പെട്ടപ്പോൾ കുട്ടി വിസമ്മതിക്കുകയും സമ്മർദ്ദം ഏറിയപ്പോൾ ഒരുപ്രാവശ്യം കൂവുകയും ചെയ്തു. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ താരം അനുവദിച്ചത്. വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യു മുന്നോട്ട് വന്നിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad