Header Ads

  • Breaking News

    ബ്രേക്ക് ഡാൻസ് വേഷത്തിൽ തിളങ്ങി നിവിൻ പോളി; ചിത്രം വൈറലാകുന്നു


    യുവതാരം നിവിൻ പോളിയുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രേക്ക് ഡാൻസ് വേഷത്തിൽ താരം നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ കുത്തിപ്പൊക്കല്‍ ട്രെന്‍ഡിന്റെ ഭാഗമായാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയത്. ചിത്രത്തെ ആസ്പദമാക്കി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

    നിലവില്‍ ലിജു കൃഷ്ണ ഒരുക്കുന്ന ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. രാജീവ് രവി ചിത്രം ‘തുറമുഖം’ ആണ് നിവിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഗീതു മോഹൻദാസ്‌ ഒരുക്കിയ മൂത്തൊൻ ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

    പേര് സൂചിപ്പിക്കും പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട ഒരു സ്റ്റോറി ലൈൻ ആണ് ചിത്രത്തിന് ഉള്ളത്.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം .

    തുറമുഖം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും എന്നാണ് ഇന്ദ്രജിത് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു ചിത്രമാണ് തുറമുഖം. ജീവിച്ചിരിക്കുന്ന ഒരാളെ ബേസ് ചെയ്ത് സൃഷ്ടിച്ച ഒരു കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad