ട്രഷറി നിയന്ത്രണം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിപ്പിക്കുന്ന രീതിയില്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രഷറി നിയന്ത്രണം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ച 7500 കോടി രൂപയില്‍ ചെലവായത് 3172.35 കോടി മാത്രമാണെന്നും ഇതില്‍ത്തന്നെ 1290 കോടികളുടെ ബില്ല് പണം മാറാന്‍ സാധിക്കാതെ ക്യൂവില്‍ മാറ്റി വച്ചിരിക്കുകയാണെന്നും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട്, മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി എന്നിവയ്ക്കെല്ലാം ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചത് സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാന്പത്തിക ബാധ്യതയിലേക്കും ഗുരുതരാവസ്ഥയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 33 ദിവസം മാത്രമാണ് അവശേഷിക്കുന്നത്.
ليست هناك تعليقات
إرسال تعليق