കണ്ടോത്ത്ബേക്കറിയില്‍നിന്നും പണമടങ്ങിയ പഴ്‌സ് മോഷണം; പ്രതി അറസ്റ്റില്‍
പയ്യന്നൂര്‍:
ബേക്കറിയില്‍നിന്നും പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച പ്രതി പിടിയിൽ . വയനാട് വെള്ളമുണ്ടയിലെ സയ്ദ് ഹൗസില്‍ മഹമൂദിനെ(29)യാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇ കഴിഞ്ഞ ഏഴിന് കോത്തായിമുക്കിലെ ഡ്രീം ബേക്കറിയിലാണ് സംഭവം.ബേക്കറി സാധനങ്ങള്‍ വാങ്ങാനെത്തിയ കോത്തായി മുക്ക് പങ്ങടത്തെ എന്‍.പി.രവി പണമെടുക്കുന്നതിനിടയില്‍ ബേക്കറിയില്‍ മറന്നുവെച്ച പഴ്‌സാണ് പ്രതി മോഷ്ടിച്ചത്. പലയിടങ്ങളിലും അന്വേഷിച്ച് കണ്ടെത്താതെ വന്നപ്പോഴാണ് രവി പയ്യന്നൂര്‍ പോലീസില്‍ പരാതി നൽകിയത് തുടർന്ന് കടയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ച പോലീസ് പ്രതിയെ കണ്ടെത്തി.
ബേക്കറിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിലൂടെ പ്രതി രാമന്തളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്തു വരുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു രവിയുടെ പഴ്‌സും മറ്റൊരു പഴ്‌സും പ്രതിയില്‍നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق