Header Ads

  • Breaking News

    കൊറോണ: വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്


    തൃശൂര്‍: 
    കൊറോണ വൈറസ് ബാധയെപ്പറ്റി വ്യാജ സന്ദേശം പരത്തിയ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ വ്യാജ പ്രചരണം നടത്തിയത്.
    സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും അറിയിച്ചിട്ടുണ്ട്.
    പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗം പകരുന്നത് സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കുന്ന മാധ്യമങ്ങളെയോ ഡോക്ടര്‍മാരെയോ മാത്രമേ ആശ്രയിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി
    കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചൈനയില്‍ നിന്നെത്തുന്നവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

    വൈറസ് ബാധയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇങ്ങനെയുള്ളവര്‍ പങ്കെടുക്കേണ്ട വിവാഹമടക്കമുള്ള ചടങ്ങുകള്‍ മാറ്റിവെയ്ക്കണമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.
    സംസ്ഥാനത്ത് ഇപ്പോള്‍ 1471 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36 പേരാണ് ആശുപത്രിയിലുള്ളത്. കൊറോണ സ്ഥിരീകരിച്ച് തൃശൂരില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
    കൂടാതെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആശുപത്രിയിലെത്താന്‍ സര്‍ക്കാര്‍ വാഹനം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad