Header Ads

  • Breaking News

    പഴയങ്ങാടിയില്‍ സ്റ്റോപ്പില്ലാത്ത തീവണ്ടിയില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് പരിക്ക്


    പഴയങ്ങാടി: 
    ഏറനാട് എക്സ്പ്രസില്‍നിന്ന്‌ വീണ് കോഴിക്കോട് ഫറോക്ക് സ്വദേശി സജ്ന സലീമിന്‌ (19) പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം. താവം പള്ളിക്കരയിലെ ബന്ധുവീട്ടിലേക്കു വരവേയാണ് സംഭവം. 
    ഈ വണ്ടിക്ക് പഴയങ്ങാടിയില്‍ സ്റ്റോപ്പില്ല. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനടുത്തെത്തിയപ്പോള്‍ ട്രെയിനിനു വേഗം കുറഞ്ഞ സമയം ഇറങ്ങാന്‍ ശ്രമിക്കവേ ഫ്ലാറ്റ്ഫോമിലേക്ക് വീഴുകയാണുണ്ടായത്. സ്റ്റേഷന്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. 

    താലൂക്ക് ആസ്പത്രിയിലെ ആംബുലന്‍സില്‍ കുട്ടിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.കുട്ടി പിന്നീട് ആസ്പത്രി വിട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad