Header Ads

  • Breaking News

    കണ്ണൂരിലെ എസ്ഡിപിഐ സ്വാധീന മേഖലയില്‍ നിന്നു അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി : കണ്ടെത്തിയത് പ്രത്യേക തരം ബോംബുകള്‍


    പാനൂര്‍: 
    കണ്ണൂരിലെ എസ്ഡിപിഐ സ്വാധീന മേഖലയില്‍ നിന്നു അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി . കണ്ടെത്തിയത് പ്രത്യേക തരം ബോംബുകളെന്ന് പൊലീസ് അറിയിച്ചു. 
    പാനൂര്‍ തങ്ങള്‍ പീടികയില്‍ നിന്നും രണ്ട് പ്ലാസ്റ്റിക്ക് ബോള്‍ ബോംബുകളാണ് കണ്ടെടുത്തത്. 

    പുതിയ കാവ് റോഡിലെ കനാല്‍ പരിസരത്തു നിന്നുമാണ് ബോംബുകള്‍ കണ്ടെടുത്തത്.
    രഹസ്യവിവരത്തെ തുടര്‍ന്ന് പാനൂര്‍ സിഐ ടി.പി ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

    ഇതുവരെ മേഖലയില്‍ നിന്നും കണ്ടെടുക്കപ്പെടാത്ത പ്രത്യേക തരം ബോംബാണിതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു. എസ്ഡിപിഐ കേന്ദ്രമായ തങ്ങള്‍ പീടികയില്‍ നിന്നും മുന്‍പ് പൈപ്പ് ബോംബ് അടക്കം പിടികൂടിയി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad