കേരളത്തിൽ കൊറോണ ബാധിച്ച മൂന്ന് പേരും ഒരേ വിമാനത്തിൽ അടുത്തടുത്ത് ഇരുന്നവർ
ആലപ്പുഴ:
കേരളത്തില്‍ കൊറോണ ബാധിതരായി കഴിയുന്ന മൂന്നുപേരും ചൈനയിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് ഒരേ വിമാനത്തിൽ. മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്രചെയ്തവരാണ്. ജനുവരി 24-ന് ആണ് ഇവരുള്‍പ്പെടെ 36 പേര്‍ കേരളത്തിലെത്തിയത്.
തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പംവന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. വിമാനത്തിൽ വന്ന മുഴുവൻ പേരും നിരീക്ഷണത്തിലാണ്.
വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്. കൊറോണ ബാധിച്ച് ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.

ليست هناك تعليقات
إرسال تعليق