ജീവനെടുത്ത് കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി
ബെയ്ജിംഗ്:
ചൈനയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 425 ആയി. 20,400 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച കൊറോണ മൂലം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര് മരിച്ചു. 24 രാജ്യങ്ങളിലേക്കു വൈറസ് രോഗം പടര്‍ന്നിട്ടുണ്ടെന്നു കരുതപ്പെടുന്നു.
വൈറസ് പടരുന്നതിനു തടയുന്നതു സംബന്ധിച്ച് ബെയ്ജിംഗ് നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പ്രാദേശിക ഉദ്യോഗസ്ഥര്‍ കഠിന ശിക്ഷ നേരിടേണ്ടിവരുമെന്നു പ്രസിഡന്റ് ഷി ചിന്‍പിംഗ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഗതാഗതം, ടൂറിസം, ഹോട്ടലുകള്‍, തിയേറ്ററുകള്‍, വിനോദ മേഖല തുടങ്ങി ബിസിനസിന്റെ മിക്ക മേഖലകളും സ്തംഭനത്തിലേക്കു നീങ്ങുകയാണ്.
എന്നാല്‍ ചൈനീസ് സന്പദ് വ്യവസ്ഥയ്ക്കുണ്ടായ ആഘാതം താത്കാലികമാണെന്ന് ദേശീയ വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ലിയാന് വെയ്ലിംഗ് പറഞ്ഞു
കൊറോണ വൈറസ് ബാധയെക്കുറിച്ച് അമേരിക്ക പരിഭ്രാന്തി പരത്തുകയാണെന്നു ചൈനീസ് സര്‍ക്കാര്‍ ആരോപിച്ചു
ليست هناك تعليقات
إرسال تعليق