Header Ads

  • Breaking News

    കണ്ണൂര്‍ നഗരത്തില്‍ മെഡിക്കല്‍ ഷോപ്പിന്റെ ചുമര് തുരന്ന് കവര്‍ച്ച



    കണ്ണൂര്‍: 
    ക്ഷേത്രക്കുളത്തിനു സമീപത്തെ മെഡിക്കല്‍ ഷോപ്പിന്റെ ചുമര് തുരന്ന് കവര്‍ച്ച. കണ്ണൂര്‍ പിള്ളയാര്‍ കോവിലിന് സമീപത്തെ സാന്ത്വനം മെഡിക്കല്‍ സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. ക്യാഷ് ബോക്സില്‍ സൂക്ഷിച്ച 20,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് ചുമരില്‍ ദ്വാരം കണ്ടെത്തിയത്. ഒരാള്‍ക്ക് കഷ്ടിച്ച് അകത്തു കടക്കാന്‍ കഴിയുന്ന രീതിയിലാണ് ദ്വാരമുണ്ടാക്കിയത്. ഷോപ്പിന്റെ പിറകുവശം പിള്ളയാര്‍ കോവിലിന്റെ വലിയ കുളമാണ്. ഇരുട്ട് നിറഞ്ഞ ഭാഗമായതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെടാത്ത ഭാഗമാണിത്.  ഇന്നലെ രാത്രിയോടെയാണ് മോഷ്ടാവ് എത്തിയതെന്നു കരുതുന്നു. മെഡിക്കല്‍ ഷോപ്പിന്റെ മുന്‍വശത്ത് സി.സി.ടി.വി ക്യാമറകള്‍ ഉണ്ടെങ്കിലും പിറകുവശത്തു കൂടിയാണ് മോഷ്ടാക്കള്‍ എത്തിയത്. ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കെട്ടിടത്തിന്റെ പിറകുവശത്തെ സിമന്റ് പ്ലാസ്റ്റര്‍ കുത്തി അടര്‍ത്തിയ ശേഷം വലിയ കല്ലുകള്‍ ഇളക്കി മാറ്റിയിട്ട നിലയിലാണ്. കടയുടെ മാനേജര്‍ പ്രവീഷ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad