Header Ads

  • Breaking News

    തിരുവനന്തപുരം നഗരത്തിൽ നിന്ന് പൊലീസുകാരുടെ ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയി



    തിരുവനന്തപുരം: നഗരത്തിൽ പൊലീസുകാരുടെ ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയി. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈക്കുകളിൽ നിന്നാണ് മോഷണം പോയത്.  വിവരം അറിഞ്ഞ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോ​ഗസ്ഥര്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. 

    കോളേജിലെ കുത്തുകേസിനെ തുടര്‍ന്ന് സുരക്ഷയ്ക്കിട്ടിരുന്ന പൊലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. ആറ് ബൈക്കുകളില്‍ നിന്ന് പെട്രോളും രണ്ട് ഹെല്‍മെറ്റുമാണ് മോഷണം പോയത്. പ്രതികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. ഇന്നലെ പുലര്‍ച്ചെ 1.30യോടെയാണ് സംഭവം നടന്നത്. 

    ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്ന് രണ്ട് പേര്‍ പെട്രോള്‍ മാറ്റുന്നത് കണ്ട വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിച്ചു. പിന്നീട് പൊലീസ് വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad