Header Ads

  • Breaking News

    കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകനെ വിശദമായി ചോദ്യം ചെയ്യും



    കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകനെ വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടോ എന്ന സംശയത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനം. കൃത്യം നടക്കുന്ന ദിവസം ഇയാളെ ശരണ്യയുടെ വീടിന്റെ സമീപത്ത് കണ്ടതായി സാക്ഷി മൊഴിയുണ്ട്.

    ചോദ്യം ചെയ്യലിനു പൊലീസിനു മുന്‍പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞദിവസം ഇയാള്‍ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് വലിയന്നൂര്‍ സ്വദേശിയായ ഇയാളോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നല്‍കിയിട്ടുണ്ട്.

    വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂര്‍ സ്വദേശിയായ കാമുകന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി
    പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശരണ്യയുടെ വീടിനു പിന്നിലെ റോഡില്‍ ബൈക്കില്‍ ഇയാളെ കണ്ടിരുന്നു. റോഡില്‍ നില്‍ക്കുന്നത് എന്താണെന്നു ചോദിച്ചപ്പോള്‍ മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാല്‍ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നില്‍ക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അല്‍പസമയം കഴിഞ്ഞ് ഇയാള്‍ ഇവിടെ നിന്നു പോയി'- എന്ന് നാട്ടുകാരിലൊരാള്‍ സിറ്റി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

    ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ഇയാള്‍ ബൈക്കില്‍ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ഇവരുടെ കൂടുതല്‍ മൊബൈല്‍ സംഭാഷണങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad