പയ്യന്നൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
കണ്ണൂര്‍:
പയ്യന്നൂരില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മാവിച്ചേരി തെക്കാണ്ടത്തില്‍ ഭാസ്കരനാ(58)ണ് പൊള്ളലേറ്റ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് നിഗമനം.
പയ്യന്നൂര്‍ ബീവറേജ് ഔട്ട്ലെറ്റിന് സമീപം തട്ടുകട നടത്തിവരുന്ന ഇയാള്‍ കഴിഞ്ഞ രാത്രിയില്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഇയാളുടെ ഭാര്യയും സഹോദരിയും ഉറങ്ങി കിടന്നിരുന്നത്.
മണ്ണെണ്ണയുടെ ഗന്ധം പടരുന്നത് മൂലം പരിശോധന നടത്തിയപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ അയല്‍വാസികളെ വിളിച്ചുവരുത്തി തീയകെടുത്തി എങ്കിലും ഗൃഹനാഥനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ ഉപകരണങ്ങളും കത്തിനശിച്ചു. ഇയാള്‍ക്ക് മക്കളില്ല. പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ليست هناك تعليقات
إرسال تعليق