കൊച്ചിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് ആരോഗ്യമന്ത്രി
കൊറോണ ബാധ സംശയിച്ചതിനെ തുടര്‍ന്ന് കളമശേരി ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തില്‍ കൊറോണയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ പരിശോധന ഫലത്തില്‍ കൊറോണയല്ലെന്ന് വ്യക്തമായിരുന്നു. വിശദ പരിശോധനക്കായി ആന്തരീക സ്രവങ്ങള്‍ വീണ്ടും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലേഷ്യയില്‍ നിന്നെത്തിയ യുവാവിനെ പനിയെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ليست هناك تعليقات
إرسال تعليق