ദേവനന്ദയുടെ മരണത്തിൽ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്തുനിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
മരണത്തിൽ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് അംഗം ഉഷ രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടില്‍ നിന്നും ആറ്റിലേക്ക് ഇരുന്നൂറോളം മീറ്റര്‍ ദൂരമുള്ളതിനാല്‍ കുട്ടി ഇവിടെ തനിച്ച് വരില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് .
20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ആറ്റില്‍ നിന്നും കണ്ടെത്തിയത്.
കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് - ധന്യ ദമ്ബതികളുടെ മകളാണ് കാണാതായ ദേവനന്ദ.
ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയില്‍ കളിക്കുന്നതിനിടെ കുട്ടിയെ വീട്ടുമുറ്റത്തുനിന്നും കാണാതാവുകയായിരുന്നു .
ليست هناك تعليقات
إرسال تعليق