Header Ads

  • Breaking News

    കെഎഎസ് പരീക്ഷയുടെ ചോദ്യങ്ങള്‍  പാകിസ്ഥാനിൽ നിന്ന് കോപ്പിയടിച്ചത്: ആരോപണവുമായി പി ടി തോമസ് എംഎല്‍എ



    തിരുവനന്തപുരം: കെഎഎസ് പരീക്ഷയുടെ ചോദ്യങ്ങള്‍ കോപ്പിയടിച്ചതെന്ന ആരോപണവുമായി പി ടി തോമസ് എംഎല്‍എ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(KAS) പരീക്ഷയുടെ ചോദ്യപേപ്പര്‍ 2001ലെ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പി അടിച്ചതെന്നാണ് പിടി തോമസ് ആരോപിച്ചു. 

    പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ചോദ്യപേപ്പറിലാണ് പാകിസ്ഥാന്‍ ചോദ്യങ്ങള്‍ കടന്നുകൂടിയതെന്നും ഇത് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. നേരത്തെ, പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ റാങ്ക് ഫയലിലുള്ള ചോദ്യങ്ങളില്‍ ചിലതു പരീക്ഷയില്‍ ഉള്‍പ്പെടുത്തിയെന്ന ആക്ഷേപം പിഎസ്‌സി അധികൃതര്‍ തള്ളിയിരുന്നു.

    കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രഥമ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ നടന്നത്. പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരാതി 5 ദിവസത്തിനകം ഉദ്യോഗാര്‍ഥിയുടെ വെബ്‌സൈറ്റിലെ പ്രൊഫൈല്‍ വഴി നല്‍കാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പിന്നീടു പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad