വലിയതുറയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വലിയതുറയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വലിയതുറ സ്വദേശിയായ മീക്ലസ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മീക്ലസിനൊപ്പമുണ്ടായിരുന്നവരെ മറ്റ് വള്ളങ്ങളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മീക്ലസിനെ കാണാതാകുകയായിരുന്നു.
മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം പുലര്‍ച്ചെയോടെ പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകവെ കടല്‍ തിരയില്‍പ്പെട്ട് വള്ളം തകരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ മത്സ്യബന്ധനവലയില്‍ മീക്ലസിന്റെ മൃതദേഹം കുരുങ്ങി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മീക്ലസിന്റെ മൃതദേഹം കരയ്ക്കെത്തിച്ചു.
ليست هناك تعليقات
إرسال تعليق