Header Ads

  • Breaking News

    വയനാട് ജില്ലാ പാക്കേജിന് 2000 കോടി; ബജറ്റ് അവതരിപ്പിച്ച് സർക്കാർ



    കല്പറ്റ: വയനാട് ജില്ലാ പാക്കേജിന് 2000 കോടി അനുവദിച്ച് ബജറ്റ്. മൂന്നുവര്‍ഷം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളാണ് വയനാട് ജില്ലയിലുള്ളത്. വയനാട് പാക്കേജിന്റെ കേന്ദ്രബിന്ദു കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതിയുമാണ്. ഇതിന് 500 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടി രൂപയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21 ല്‍ നിര്‍മാണം ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാന്റഡ് കാപ്പിയുടെയും പഴവര്‍ഗങ്ങളുടെയും പൊതു സംസ്‌കരണ സംവിധാനങ്ങള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad